തിരു : ഫിൽക്ക ഫിലിം സൊസൈറ്റി "രക്തസാക്ഷിത്വം : വനിതകളുടെ വിശ്വസിനിമയിൽ " എന്ന പ്രമേയം ആസ്പദമാക്കി മെയ് മാസ ചലച്ചിത്രമേള സംഘടിപ്പിച്ചു. സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി, കേരള ചലച്ചിത്ര അക്കാദമി, ബീം ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന മേള ഡോ. ബി. സന്ധ്യ ഐ. പി. എസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നോവലിസ്റ്റും ചലച്ചിത്ര നിരൂപകനുമായ സാബു ശങ്കർ, ഡോ.ബി. രാധാകൃഷ്ണൻ, നടി ഗിരിജ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഇരുപതാം നൂറ്റാണ്ടിലെ നാല് ശ്രദ്ധേയ ചരിത്ര സംഭവങ്ങളാണ് സിനിമകളിൽ ആവിഷ്കരിച്ചിട്ടുള്ളത്. മാർഗരറ്റ വോൺ ട്രോറ്റയുടെ റോസാ ലക്‌സംബെർഗ് ( ജർമ്മനി ), സാറാ ഗാവ്‌റോനിന്റെ സഫ്രജറ്റ് ( യൂ. കെ ), ലീന വേർട്ട്മുള്ളറിന്റെ സെവൻ ബ്യൂട്ടിഫുൾസ് ( ഇറ്റലി ), മാർത്ത മെസാറോസിന്റെ അൺ ബറീഡ് മാൻ ( ഹംഗറി ) എന്നീ സിനിമകൾ പ്രദർശിപ്പിച്ചു.